ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കലാ കുവൈറ്റിന്റെയും ബാലവേദി കുവൈറ്റിന്റെയും നേതൃത്വത്തിൽ ഗോസ്‌കോർ സയന്റിയ-2023, കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളിലെ കുട്ടികൾക്കായ് സംഘടിപ്പിച്ചു.
കുവൈറ്റിലെ 26 ഇന്ത്യൻ സ്‌കൂളിലെ 1650 കുട്ടികൾ പങ്കെടുത്ത സയന്റിയ സയൻസ് ഫെസ്റ്റിവൽ ഏപ്രിൽ 28നു കാർമൽ ഇന്ത്യൻ സ്‌കൂളിൽ രാവിലെ 6മണിക്ക് തുടങ്ങി വൈകിട്ട് 8മണിയോടെയാണ് സമാപിച്ചത്.
കുവൈറ്റിലെ ഇരുപത്തിയാറിലധികം ഇന്ത്യൻ സ്‌കൂളികളിൽ നിന്നുമായി 1650ലധികം കുട്ടികൾ പങ്കെടുത്ത സയൻഡ് ഫെസ്റ്റിവൽ രാവിലെ 6 മണിക്ക് തുടങ്ങി ഖൈത്താൻ കാർമൽ സ്‌കൂളിൽ വെച്ച് സമാപിച്ചു. വിവിധ സ്‌കൂൾ അധികാരികളും, മാനേജ്‌മെന്റുകളും രക്ഷകർത്താക്കളുടെയും, വിദ്യാർത്ഥികളും മേളയിൽ സജീവമായിരുന്നു. സയൻസ്, മാത്തമാറ്റിക്സ്, വർക്ക് എക്സ്പീരിയൻസ്, സോഷ്യൽ സയൻസ്, ഐ.ടി എന്നിങ്ങനെ അഞ്ച് ഫെയറുകളിലായി 41ലധികം മത്സരങ്ങളാണ് നടന്നത്. 200ലധികം ടീമുകൾ പങ്കെടുത്ത സയൻസ് ക്വിസ്സ്, അബാക്കസ്സും, റൂബിക്സ് ക്യൂബ് മത്സരവും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഡോക്ടർ വൈശാഖൻ തമ്പി നയിച്ച “സ്റ്റോറി ഓഫ് യൂണിവേഴ്‌സ്, എ ജേർണി ഇൻ ടു സ്പേസ് ” എന്ന വിഷയത്തിൽ സയൻസ് സെമിനാറും, ഗോസ്കോർ കരിയർ ഗൈഡൻസ് ക്ലാസും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വിവിധ സ്റ്റാളുകളിലായി വ്യത്യസ്ത എക്സിബിഷനും ഈ മേളയുടെ ഭംഗി കൂട്ടി. കെ റെയിലിന്റെയും ഹരിതമിഷന്റെയും ഭാഗമായ സ്റ്റാളുകളും, പുരാവസ്തു പ്രദർശനവും, കുട്ടികളിലും രക്ഷകർത്താക്കളിലും കൗതുകം ഉണർത്തി.
സംഘാടക മികവ് കൊണ്ടും, പങ്കാളിത്തം കൊണ്ടും ഗൾഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര മേളയായി മാറിയ സയന്റിയ-2023ന്റെ സമാപനസമ്മേളനം കലയുടെ പ്രസിഡന്റ് കെ. കെ ശൈമേഷ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കലയുടെ ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം രേഖപ്പെടുത്തി. കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സ്വൈക ഉദ്‌ഘാടനം ചെയ്തു. പ്രസക്ത സയൻസ് പ്രഭാഷകനും, എം ജി കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ വൈശാഖൻ തമ്പി, കുവൈറ്റ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സെന്ററിലെ ഡോക്ടർ ഹബീബഹ് സഊദ് അൽ മീനെം,ലോക കേരളാ സഭാംഗം ആർ നാഗനാഥൻ, ഗോസ്‌കോർ മാനേജിങ്ങ് ഡയറക്ടർ അമൽ ഹരിദാസൻ എന്നിവർ സംസാരിച്ചു. വേദിയിൽ ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്, കലയുടെ വൈസ് പ്രസിഡന്റ് ബിജോയ് മഞ്ഞലൂർ, ജോയന്റ് സെക്രട്ടറി പ്രജോഷ് തേറയിൽ
, ട്രഷറർ അജ്നാസ് മുഹമ്മദ്, പി.പി.എഫ് ജനറൽ സെക്രട്ടറി ഷെർളി ശശിരാജൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സയന്റിയ ജനറൽ കൺവീനർ ശങ്കർ റാം നന്ദി രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്