Times of Kuwait
കുവൈറ്റ് സിറ്റി : 18 മാസത്തെ ഇടവേളക്ക് ശേഷം കുവൈറ്റിൽ സ്കൂളുകളിൽ അധ്യയനം ആരംഭിച്ചു . ആയിരക്കണക്കിന് വിദ്യാർത്ഥികൾ അവരുടെ സ്കൂൾ യൂണിഫോമിൽ, ക്ലാസ് മുറികൾക്കുള്ളിലും സ്കൂളുകളിൽ മടങ്ങിയെത്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലവും മാസ്ക് ഉൾപ്പെടെയുള്ള മറ്റു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ക്ലാസുകൾ പുനരാരംഭിച്ചത്.
വിവിധ ക്ലാസ്സുകൾക്ക് പല സമയത്തായി ആണ് അധ്യയനം ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് സ്കൂളിലെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും താപനില പരിശോധന നടത്തി. വാക്സിൻ സ്വീകരിക്കാത്ത വിദ്യാർഥികൾക്ക് കൃത്യമായ ഇടവേളകളിൽ ഉള്ള പിസിആർ പരിശോധനയും നടത്തും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്