സാരഥി കുവൈറ്റ് കേന്ദ്ര വനിതാവേദി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 14 വെള്ളിയാഴ്ച വൈകുന്നേരം ഇരുന്നൂറിൽപ്പരം വനിതാവേദി അംഗങ്ങളുടെ പങ്കാളിത്തത്തോടെ വനിതാദിനം “പെറ്റൽസ്സ്-2025” സാൽമിയ ഇന്ത്യൻ എക്സലൻസ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ആരോഗ്യ സംഗീത സാമൂഹിക സേവന മേഖലയിൽ മികവ് തെളിയിച്ച ഡോക്ടർ സുസോവന സുജിത്ത് നായർ, Consultant Onchologist, KCC വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മജീഷ്യൻ വിനോദ് ടച്ച് റിവറിന്റെ മാജിക് വിസ്മയവും മെന്റലിസം പ്രോഗ്രാമും പരിപാടിയുടെ മാറ്റ് കൂട്ടി. യൂണിറ്റ് വനിതാവേദി അംഗങ്ങൾ പങ്കെടുത്ത വർണ്ണാഭമായ പെറ്റൽസ് ഫാഷൻ ഷോ മത്സരം കാണികളുടെ കയ്യടി നേടി. യൂണിറ്റ് വനിതാവേദികളിൽ നിന്നും നിരവധി വനിതകൾ അരങ്ങത്തേക്ക് എത്തുകയും അവരുടെ മികച്ച പ്രകടനത്തിന് വേദി സാക്ഷ്യം വഹിക്കുകയും ചെയ്തു. വനിതാ വേദി സംഘടിപ്പിച്ച പായസ മത്സരത്തിൽ അംഗങ്ങൾ വിവിധ തരത്തിൽ ഉള്ള പായസങ്ങൾ മത്സരത്തിനായി അണിനിരത്തി. യൂണിറ്റ് വനിതാവേദികളുടെ നൃത്ത പരിപാടികളും സാരഥി മ്യൂസിക് ടീം നയിച്ച ഗാനമേളയും വേദിയേയും സദസിനെയും ആരവോജ്വലമാക്കികൊണ്ട് അന്താരാഷ്ട്ര വനിതാദിനത്തിന്റെ മാറ്റ് കൂട്ടി. വിജയികൾക്ക് ചടങ്ങിൽ വെച്ചു സമ്മാനദാനം നിർവഹിച്ചു.
ഫാഷൻ ഷോ വിജയികൾ:-
ഒന്നാം സ്ഥാനം- ആതിര ജഗദംബരൻ, ഹസ്സാവി സൗത്ത് യൂണിറ്റ്
രണ്ടാം സ്ഥാനം- അർച്ചന വിഷ്ണു, മംഗഫ് വെസ്റ്റ് യൂണിറ്റ്
മൂന്നാം സ്ഥാനം- റാണി കെ എസ്, ഹാവല്ലി യൂണിറ്റ്
പായസ മത്സര വിജയികൾ:-
ഒന്നാം സ്ഥാനം- സിനി പ്രവീൺ, ഹവല്ലി യൂണിറ്റ്
രണ്ടാം സ്ഥാനം- മിഥ്യ സുധീഷ്, മംഗഫ് വെസ്റ്റ് യൂണിറ്റ്
മൂന്നാം സ്ഥാനം- ഷൈനി ശിവകുമാർ, ഹവല്ലി യൂണിറ്റ്
സാരഥി കേന്ദ്ര വനിതാ വേദി
ചെയർപേഴ്സൺ പ്രീതി പ്രശാന്തിന്റെ അധ്യക്ഷതയിൽ അരങ്ങേറിയ പരിപാടിക്ക്, വനിതാവേദി സെക്രട്ടറി പൗർണമി സംഗീത് സ്വാഗതം അർപ്പിച്ചു. കുവൈറ്റിലെ പ്രഗത്ഭയായ ഓങ്കോളജിസ്റ്റ് ഡോക്ടർ സുസോവന സുജിത് നായർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സാരഥി പ്രഡിഡന്റ് കെ ആർ അജി, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ട്രസ്റ്റ് സെക്രട്ടറി ബിന്ദു സജീവ്, ഉപദേശക സമിതിയംഗം സുരേഷ് കെ പി, പെറ്റൽസ് ഇവന്റ് സ്പോൺസർ ഐ റ്റി എൽ വേൾഡ് പ്രതിനിധി രാജേഷ് വേണുഗോപാൽ എന്നിവർ വനിതാദിന ആശംസകൾ നേർന്നു. കേന്ദ്ര വനിതാവേദി അംഗങ്ങൾ ആയ ആശ ജയകൃഷ്ണൻ, സിജി പ്രദീപ്, ഹിത സുഹാസ് എന്നിവർ ഉൾപ്പെടെ നേതൃത്വം നൽകിയ ചടങ്ങിൽ ട്രഷറർ ബിജി അജിത്കുമാർ നന്ദി അറിയിച്ചു.
സാരഥി കുവൈറ്റിന്റെ വനിതാവേദിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന എല്ലാ വനിതാവേദി അംഗങ്ങളോടുമുള്ള സ്നേഹാദരവും കൂടാതെ സ്പോൺസർമാരായ ചെറി ബ്ലോസം, മ്യൂസി ബോട്ടിക്, സൃഷ്ടി സ്കൂൾ ഓഫ് ഡാൻസ് എന്നിവരോടുമുള്ള നന്ദി ചടങ്ങിൽ അറിയിച്ചു
More Stories
ട്രിവാൻഡ്രം ക്ലബ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് യാ ഹാല റാഫിൾ അഴിമതി കേസിലെ പ്രതികൾ അറസ്റ്റിൽ
കുവൈറ്റ് റെസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി മുനിസിപ്പാലിറ്റി , നഴ്സറികൾക്ക് ഇളവ് ലഭിക്കും