February 23, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാരഥി കുവൈറ്റ് സർഗ്ഗസംഗമം  2024 : ഹസ്സാവി സൗത്ത് യൂണിറ്റ് ജേതാക്കൾ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ് സംഘടിപ്പിച്ച സർഗ്ഗസംഗമം 2024, 37 മത്സര ഇനങ്ങളിലായി 700-ലധികം രജിസ്ട്രേഷനുകളോടെ ശ്രദ്ധേയമായി. സാരഥി കുവൈറ്റിന്റെ സിൽവർ ജുബിലി വാർഷികത്തിന്റെ ഭാഗമായ പരിപാടി കൂടിയായിരുന്നു സർഗ്ഗസംഗമം 2024.

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് ജനുവരി 19 രാവിലെ 9.30 ന് ആരംഭിച്ച പരിപാടി വൈകിട്ട് 6.00 ന് സമാപിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തന മേഖലയിലെ പ്രഗത്ഭർ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു.

പ്രസിഡന്റ് കെ ആർ അജി ഉദ്ഘാടനം നിർവഹിക്കുകയും  ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സ്വാഗതം ആശംസിക്കുകയും ചെയ്തു.ട്രഷറർ ദിനു കമാൽ നന്ദി രേഖപെടുത്തി. ചടങ്ങിൽ ജനറൽ കൺവീനർ മൊബിന സിജു, വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, സിൽവർ ജൂബിലി കമ്മിറ്റി ചെയർമാൻ സുരേഷ് കെ, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ എസ് എന്നിവർ ആശംസകൾ നേർന്നു.

മത്സര പരിപാടികളായ ചിത്രരചന, ക്ലേ മോഡലിംഗ്, കഥാ കവിതാ രചന, പ്രഭാഷണം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മത്സരങ്ങൾ 5 വേദികളിൽ ആയിട്ടായിരുന്നു നടന്നിരുന്നത്. സർഗസംഗമം പ്രോഗ്രാം കമ്മിറ്റി,
കേന്ദ്ര വനിതാ വേദി കമ്മിറ്റിയുടെയും പ്രാദേശിക സമിതികളുടെയും സഹകരണത്തോടെ മത്സരയിനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകി. കുവൈറ്റിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു ആഘോഷങ്ങളുടെ ഭാഗമാകുന്ന പരിപാടികൾ മാറ്റി നിർത്തിയായിരുന്നു സർഗ്ഗസംഗമം സംഘടിപ്പിച്ചത്.

സാരഥി ഹസ്സാവി സൗത്ത് യൂണിറ്റ് ഏറ്റവും കൂടുതൽ പോയിന്റോടെ മഹാകവി കുമാരനാശാൻ എവറോളിംഗ് ട്രോഫി കരസ്ഥമാക്കിയപ്പോൾ മംഗഫ് ഈസ്റ്റ് യൂണിറ്റ് രണ്ടാം സ്ഥാനവും മംഗഫ് വെസ്റ്റ് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

error: Content is protected !!