ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ലോക രക്തദാന ദിനത്തോടനുബന്ധിച്ചും സാരഥി കുവൈത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായും മെയ് 31 വെള്ളിയാഴ്ച, രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ സാരഥി കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
സാരഥി കുവൈറ്റിന്റെ പ്രാദേശിക സമിതിയായ ഹസ്സാവി സൗത്ത് യൂണിറ്റ് നേതൃത്വം കൊടുക്കുന്ന രക്തദാന ക്യാമ്പ് അദാൻ ആശുപത്രിയ്ക്ക് സമീപമുള്ള കോപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചാണ് നടക്കുക. 2024 ജൂൺ 14 ന് ആഘോഷിക്കുന്ന ലോക രക്തദാതാക്കളുടെ ദിനത്തിൽ, ലോകാരോഗ്യ സംഘടനയും ലോകമെമ്പാടുമുള്ള പങ്കാളികളും കമ്മ്യൂണിറ്റികളും “രക്തദാതാക്കൾക്ക് നന്ദി!” എന്ന പ്രമേയത്തിന് പിന്നിൽ അണിനിരക്കുന്ന ഈ വേളയിൽ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകാൻ ആഗ്രഹിക്കുന്നവർ താഴെപറയുന്ന നമ്പറിൽ ബന്ധപ്പെടുക.
55234730/ 55781184
വാഹനസൗകര്യം ലഭ്യമായിരിക്കും.
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു