Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിന്റെ 22-)൦ വാർഷികാഘോഷം “സാരഥീയം 2021” അശരണര്‍ക്ക് ഒരു കരുത്തായി, കരുതലായി,കൈത്താങ്ങായി മാറുന്നു.
കോവിഢ് 19 എന്ന മഹാമാരിയില്‍ ലോകം ഒന്നായി ഭയവിഹ്വലരായി വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ജീവിതത്തിന്റെ സമസ്തമേഖലയിലും പ്രതിസന്ധി നടമാടുമ്പോള്‍ ആശയറ്റ ആലംബഹീനര്‍ക്കൊപ്പം ഒരു സ്വാന്തനമായി സാരഥി കുവൈറ്റ്.
കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നവംബർ 26 ന് സംഘടിപ്പിക്കുന്ന സാരഥീയം 2021 ൻറെ റാഫിൾ കൂപ്പൺ പ്രകാശനം ഗ്രാൻഡ് ഹൈപ്പർ മാർട്ട് ഡയറക്ടർ അയ്യൂബ് കച്ചേരി നിർവഹിച്ചു. ചടങ്ങിൽ സാരഥി പ്രസിഡന്റ് സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ബിജു.സിവി, റാഫിൾ കൂപ്പൺ കൺവീനർ അജിത് ആനന്ദ്, ഗ്രാൻഡ് ഹൈപ്പർ C.O.O. റാഹിൽ ബാസിം എന്നിവർ സന്നിഹിതരായിരുന്നു.
വിർച്വൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന
ഇരുപത്തി രണ്ടാം വാർഷികം അതിന്റെ പരിപൂർണ്ണതയിലേയ്ക് എത്തിക്കുവാൻ ഏവരുടെയും അകമഴിഞ്ഞ സഹകരണം പ്രോഗ്രാം ജനറൽ കൺവീനർ ബിജു ഗംഗാധരൻ അഭ്യർത്ഥിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്