കുവൈറ്റ് സിറ്റി : മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിൻ്റെ 23-)മത് വാർഷികാഘോഷമായ “സാരഥീയം 2022” ൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുന്നതിൻ്റെ ഭാഗമായി “സാരഥീയം 2022 Kickoff മീറ്റിങ്ങ് വ്യാഴാഴ്ച 16.06.2022 വൈകിട്ട് 6.30 ന് മംഗഫ് ഭരതാജ്ഞലി ഹാളിൽ വച്ച് സംഘടിപ്പിച്ചു.
തദവസരത്തിൽ “സാരഥീയം 2022” ൻറെ റാഫിൾ കൂപ്പൺ പ്രകാശനം സാരഥി എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ. സുരേഷ് കെ റാഫിൾ കൺവീനർ ശ്രീ.ദിനു കമലിന് നൽകി കൊണ്ട് നിർവഹിച്ചു.
ഗുരുസ്മരണയോടെ ആരംഭിച്ച ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി ശ്രീ.ബിജു.സിവി സ്വാഗതം ആശംസിക്കുകയും, ട്രഷറർ ശ്രീ. അനിത് കുമാർ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.പ്രീത സതീഷ് എന്നിവർ ആശംസകൾ അർപ്പിക്കുകയും, സാരഥീയം 2022 ജനറൽ കൺവീനർ ശ്രീ.സിജു സദാശിവൻ സാരഥീയം പ്രവർത്തനങ്ങളെ കുറിച്ച് ബ്രിഫിംങ്ങ് നടത്തുകയുമുണ്ടായി.
ചടങ്ങിൽ എത്തിയ അംഗങ്ങൾ അകമഴിഞ്ഞ സംഭാവനകൾ പേഴ്സണൽ കോൺട്രിബ്യൂഷൻ കൺവീനർ ശ്രീ.സുരേഷ് ബാബുവിന് വാഗ്ദാനം ചെയ്യുകയുണ്ടായി.സാരഥിയുടെ മുൻനിര നേതാക്കൾ, യൂണിറ്റ് പ്രതിനിധികൾ, വനിതാവേദി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിന് വൈസ് പ്രസിഡൻ്റ് ശ്രീ.സതീഷ് പ്രഭാകരൻ നന്ദി രേഖപ്പെടുത്തി. സെക്രട്ടറി ശ്രീ. സൈഗൾ സുശീലൻ, ജോ: ട്രഷറർ ശ്രീ.ഉദയഭാനു പരിപാടികൾ കോർഡിനേറ്റ് ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്