പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) യുടെ 2024 ലെ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായി സാൽമിയ മാറി , 321,190 മാണ് സാല്മിയയിലെ ജനസംഖ്യ , രണ്ടാം സ്ഥാനത്ത് ഫർവാനിയയും മൂന്നാം സ്ഥാനത്ത് ജലീബ് അൽ-ഷുയൂഖും നാലാം സ്ഥാനത്ത് ഹവല്ലിയും അഞ്ചാം സ്ഥാനത്ത് മഹ്ബുലയുമാണ് .
2023-ൽ കുവൈറ്റിലെ മൊത്തം ജനസംഖ്യ 4.9 ദശലക്ഷത്തിലെത്തി. കുവൈറ്റ് പൗരന്മാരിൽ, ലിംഗാനുപാതം ഏതാണ്ട് സന്തുലിതമായിരുന്നു. പുരുഷന്മാരിൽ 49% ഉം സ്ത്രീകളിൽ 51% ഉം ആണ്. വിദേശികളിൽ പുരുഷന്മാർ 66% ഉം സ്ത്രീകളിൽ 34% വുമാണ് .
കുവൈറ്റിലെ മൊത്തം ജനസംഖ്യയുടെ 31% കുവൈറ്റികളാണ്. പ്രവാസി സമൂഹങ്ങളുടെ അനുപാതം നോക്കുമ്പോൾ ഇന്ത്യക്കാർ (20%) ഈജിപ്തുകാർ (13%) ഇനിഇവർ മുന്നിൽ നിൽക്കുന്നു .
പൊതുമേഖലാ തൊഴിൽ മേഖലയിൽ 77.52% പേർ കുവൈറ്റികളാണ്. വിദേശികളിൽ ഈജിപ്തുകാർ (7.25%) മുന്നിലാണ് തൊട്ടുപിന്നിൽ 4.42% എന്ന കണക്കിൽ ഇന്ത്യക്കാരാണ് .സ്വകാര്യ മേഖലയിൽ ഇന്ത്യക്കാരാണ് ഏറ്റവും വലിയ വിഭാഗം (31.1%). തൊട്ടുപിന്നിൽ ഈജിപ്തുകാരാണ് (25.4%).സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 4.1% മാത്രമാണ് കുവൈറ്റികൾ.
More Stories
പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതോടെ ഗതാഗത നിയമലംഘനങ്ങളിൽ 71% ത്തോളം കുറവ് രേഖപ്പെടുത്തി .
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സാഹിത്യ മത്സരം വിജയികളെ പ്രഖ്യാപിച്ചു.
വ്യാജ ജോലി പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് എയർവേയ്സ്