ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സഹൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് ഇന്ന് മുതൽ ഇംഗ്ലീഷിൽ ലഭ്യമായി തുടങ്ങി ,അറബി ഇതര ഭാഷകളിലുള്ള ഉപയോക്താക്കൾക്ക് പുതിയ പതിപ്പ് ഏറെ ഉപകാരപ്രദമായിരിക്കും . അറബി ഭാഷയിലായതു കൊണ്ട് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കുൾപ്പെടെ ആപിന്റെ ഉപയോഗം പ്രയാസകരമായിരുന്നു.
ഇംഗ്ലീഷ് പതിപ്പ് വന്നതോട് കൂടി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സഹൽ ആപ്പ് വഴി 6 കോടിയിലധികം സേവനങ്ങളും ഇടപാടുകളും നടന്നെന്നു കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. 37 സർക്കാർ ഏജൻസികളുടേതായി 400 ലധികം സേവനങ്ങളാണ് ഏകീകൃത ആപ്ലികേഷൻ വഴി ലഭ്യമാക്കുന്നത്
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്