കുവൈറ്റ് സിറ്റി : സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ 27 – ) മത് കലോത്സവം 2022 ഫൈനൽ റൗണ്ട് മത്സരങ്ങൾ നവംബർ 3, 4 (വ്യാഴം വെള്ളി) തീയതികളിൽ അബ്ബാസിയ പോപ്പിൻസ് ഹാൾ, ഇന്ത്യൻ ഇന്റഗ്രേറ്റെഡ് സ്കൂൾ എന്നിവിടങ്ങളിലെ വിവിധ വേദികളിൽ നടക്കും.
അഞ്ചു ഗ്രൂപ്പുകളിലായി 27 മത്സരയിനങ്ങൾ 8 വേദികളിലായി അരങ്ങേറും. 1200 ഓളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവത്തിലെ ചിത്രരചന – സാഹിത്യമത്സരങ്ങൾ ഒക്ടോബർ 21 ആം തീയതി കുവൈറ്റിലെ നാല് ഏരിയാ കേന്ദ്രങ്ങളിലായി നടന്നിരുന്നു. നാല് ഏരിയ കേന്ദ്രങ്ങളിൽ നടന്ന പ്രാഥമികതല മത്സരങ്ങളിൽ വിജയികളായവരാണ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ മാറ്റുരയ്ക്കുക.
SMCA പ്രസിഡന്റ് സാൻസിലാൽ ചക്യത്ത്, ജനറൽ സെക്രട്ടറി ഷാജിമോൻ ഇരേത്ര, ട്രഷറർ ജോസ് മത്തായി, വൈസ് പ്രസിഡന്റ് ബോബിൻ ജോർജ്, ആർട്സ് കൺവീനർ ജിമ്മി പാറോക്കാരൻ, ഏറിയ ജനറൽ കൺവീനർമാരായ ബോബി തോമസ്, ജിസ് ജോസ്, സന്തോഷ് ജോസഫ്, സുനിൽ തൊടുകയയിൽ കേന്ദ്ര ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ 120 ഓളം പേരുള്ള വിവിധ സബ് കമ്മിറ്റികൾ കലോത്സവത്തിന് വിജയത്തിനായി പ്രവർത്തിക്കുന്നുവെന്ന് എസ്. എം. സി. എ ഭാരവാഹികൾ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്