45-ാമത് ജി.സി.സി ഉച്ചകോടി നടക്കുന്നതിനാൽ പ്രധാന റോഡുകളിൽ നാളെ 2024 ഡിസംബർ 1 ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ 10:30 മുതലാണ് ഗതാഗത നിയന്ത്രണം ആരംഭിക്കുക. ജി.സി.സി ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് എ ർപോർട്ട് റൗണ്ട് എബൗട്ടിനടുത്ത് നിന്ന് കുവൈത്ത് സിറ്റിയിലേക്കു പോകുന്ന ഭാഗം അടച്ചിരിക്കും. വാഹനങ്ങൾ അൽ-ഗസാലി റോഡിലേക്കും റോഡ് 6 , 5 ലേക്കും തിരിച്ചുവിടും. എയർപോർട്ടിൽ നിന്ന് കുവൈത്ത് സിറ്റിയിലേക്കുള്ള ഭാഗവും അടച്ചിരിക്കും. വാഹനങ്ങൾ ജഹ്റയിലേക്ക് ആറാം റിംഗ് റോഡിലേക്ക് തിരിച്ചുവിടും.
സിക്സ്ത് റിംഗ് റോഡ് ജഹ്റയിൽ നിന്ന് മെസിലയിലേക്കും, മെസിലിൽ നിന്ന് ജഹ്റയിലേക്കുമുള്ള ഭാഗങ്ങൾ അടച്ചിരിക്കും. വാഹനങ്ങൾ കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡിലേക്ക് തിരിച്ചുവിടും.
കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ്അ ഹമ്മദിയിൽ നിന്ന് വരുന്ന ഭാഗം സിക്സ്ത് റിംഗ് റോഡിലേക്ക് മെസിലയിലേക്കും, അഞ്ചാമത്തെ റിംഗ് റോഡിലേക്കും തിരിച്ചുവിടും. ഫിഫ്ത് റിംഗ് റോഡിന് ശേഷം റോഡ് അടയ്ക്കും. കുവൈത്ത് സിറ്റിയിൽ നിന്ന് അഹമ്മദിയിലേക്കുള്ള ഭാഗം ഫിഫ്ത് റിംഗ് റോഡിലേക്കും വാഹനങ്ങൾ ജഹ്റയിലേക്കും സാൽമിയയിലേക്കും തിരിച്ചുവിടും. സബ്ഹാൻ റോഡ് ഇരുവശത്തേക്കും പൂർണ്ണമായും അടച്ചിരിക്കും. ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു