രാജ്യത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും , ഹൈവേകളുടെയും പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി പ്രാദേശിക, വിദേശ സ്ഥാപനങ്ങളുമായി കരാറുകളിൽ ഒപ്പുവെച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവും പൊതുമരാമത്ത് മന്ത്രലയവും ചേർന്നുള്ള ഏകോപന യോഗത്തിൽ ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ മുഹമ്മദ് അൽ മഷാൻ, നിരവധി അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു ,
റോഡുകൾ നവീകരിക്കാനുള്ള കരാറുകൾക്ക് ബന്ധപ്പെട്ട സംസ്ഥാന സ്ഥാപനങ്ങൾ അംഗീകാരം നൽകിയതായും മന്ത്രി വ്യക്തമാക്കി. അതിനിടെ റോഡു പണിക്കിടെ ഗതാഗത തടസ്സമില്ലാതാക്കല്, കരാർ ജോലികള്‍ക്ക് മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടം, കരാർ ഷെഡ്യൂൾ തയാറാക്കൽ, ആവശ്യമായ ബിറ്റുമിൻ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഓഡിറ്റ് ബ്യൂറോ നേരത്തെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതോടെ രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ കൂടുതല്‍ മെച്ചപ്പെടും.
ബന്ധപ്പെട്ട എല്ലാ സംസ്ഥാന ഏജൻസികൾക്കിടയിലും സംയുക്ത ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കാൻ ധാരണയായി. അറ്റകുറ്റപ്പണികൾക്കും റോഡ് മെച്ചപ്പെടുത്തൽ സമയത്തും സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് ട്രാഫിക് മുന്നറിയിപ്പുകൾ, നിർദ്ദേശങ്ങൾ, താൽക്കാലിക റോഡ് അടയ്ക്കൽ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സഹേൽ ആപ്പ് വഴിയുള്ള അറിയിപ്പുകൾ വഴി റോഡ് പ്രവൃത്തിയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ പൗരന്മാർക്ക് ലഭിക്കും.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു