ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ കൊവിഡ്-19 നുള്ള പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു.
കുവൈറ്റ് മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിലുള്ള വാക്‌സിനേഷൻ സെന്ററിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആയിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജാബർ ബ്രിഡ്ജ് സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജിലീബ് യൂത്ത് സെന്റർ എന്നിവിടങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് സമയം രാത്രി 8:00 മുതൽ അർദ്ധരാത്രി 12 വരെ ആയിരിക്കുമെന്ന് പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്