ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കോൺസുലാർ അറ്റസ്റ്റേഷൻ, പാസ്‌പോർട്ട്, വിസ എന്നിവയ്‌ക്കായുള്ള ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെൻ്റർ, വിശുദ്ധ റമദാൻ മാസത്തിൽ പുതുക്കിയ പ്രവൃത്തി സമയത്തിൽ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
കുവൈറ്റ് സിറ്റി , ജിലീബ്, ഫഹാഹീൽ എന്നിവദിങ്ങളിലെ മൂന്ന് ബിഎൽഎസ് സെൻ്ററുകൾ, റമദാൻ കാലയളവിൽ ശനി മുതൽ വ്യാഴം വരെ രാവിലെ 9:00 മുതൽ ഉച്ചകഴിഞ്ഞ് 3:00 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ കേന്ദ്രങ്ങൾക്ക് അവധിയായിരിക്കും.
ഈ കേന്ദ്രങ്ങളിൽ സാക്ഷ്യപ്പെടുത്തുന്നതിനായി സമർപ്പിച്ച രേഖകൾ അപേക്ഷകർക്ക് അടുത്ത പ്രവൃത്തി ദിവസം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:00 വരെ അതത് കേന്ദ്രങ്ങളിൽ എത്തിക്കുമെന്ന് അറിയിപ്പ് കൂട്ടിച്ചേർത്തു.
ഏത് അടിയന്തര കോൺസുലാർ സേവനങ്ങൾക്കും, എംബസിയുടെ 24X7 വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആർക്കും ബന്ധപ്പെടാം.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ