കുവൈറ്റ് സെൻറ് ജെയിംസ് മാർത്തോമ്മാ ഇടവക മുൻ വികാരിയും ഇപ്പോൾ ചെന്നൈ സെൻറ് തോമസ് മൗണ്ട് മാർത്തോമ്മാ ഇടവക വികാരിയും ആയിരുന്ന, കോട്ടയം കളത്തിൽ പടി, മുല്ലശ്ശേരിയിൽ, റെവ: പ്രിൻസ് കോര (50) ഡിസംബർ ഒന്നാം തീയതി ഞായറാഴ്ച അന്തരിച്ചു. 2016 മുതൽ 2019 കാലഘട്ടത്തിൽ കുവൈത്ത് സെൻറ് ജെയിംസ് മാർത്തോമാ ഇടവക വികാരിയായും, കുവൈത്ത് മാർത്തോമ്മാ സെൻറർ പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെയും (NECK), കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (KTMCC) ന്റെയും വിവിധ പ്രോഗ്രാമുകളിൽ സജീവസാന്നിധ്യമായിരുന്നു റെവ: പ്രിൻസ് കോര.
വ്യക്തമായ ദൈവിക ദർശനവും, കാഴ്ചപ്പാടും, ദൈവവചനത്തിലും സുറിയാനിയിലും ഉള്ള അഗാധമായ പരിജ്ഞാനവും, ആഴമായ വിശ്വാസവും ഉള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. സമർപ്പണത്തോടുള്ള ശുശ്രുഷയും സൗമ്യമായ തന്റെ ഇടപെടലുകളും കുവൈറ്റ് ക്രിസ്തീയ സമൂഹത്തിനു അദ്ദേഹത്തെ ഏറെ പ്രിയപ്പെട്ടവനാക്കി. ബഹുമാനപ്പെട്ട റെവ: പ്രിൻസ് കോരായുടെ ദേഹ വിയോഗത്തിൽ കുവൈറ്റ് സെൻറ് ജെയിംസ് മാർത്തോമ്മാ ഇടവക അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു