ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റിന്റെ നിരക്ക് കുവൈറ്റിൽ നിന്ന് അതേ ലക്ഷ്യസ്ഥാനത്തേക്കുള്ള വിമാന ടിക്കറ്റിന്റെ വിലയുടെ അഞ്ചിരട്ടിയായി മാറിയെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നിലവിലെ ദിവസങ്ങളിൽ റിട്ടേൺ ടിക്കറ്റുകൾക്ക് 140 ദിനറിനും 190 ദിനാറിനും ഇടയിലാണ് നിരക്ക്. കുവൈറ്റിലേക്കുള്ള മടക്ക ടിക്കറ്റുകൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡായ വേനലവധി അവസാനിക്കാനിരിക്കെ കുവൈറ്റിലേക്കുള്ള മടക്കയാത്രയ്ക്കുള്ള വിലക്കയറ്റം സ്വാഭാവികമാണെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ഓപ്പറേറ്റർമാർ പറയുന്നു. സെപ്റ്റംബർ ആദ്യ വാരം കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്കുള്ള ടിക്കറ്റുകൾക്ക് നൂറിലധികം ദിനാറാണ് നിരക്ക്.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം