ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്ക്കാര് ഏകീകൃത ആപ്പായ സഹേല് ആപ്ലിക്കേഷന് വഴി 84,125 റസിഡൻഷ്യൽ സേവനങ്ങൾ നല്കിയതായി അധികൃതര് അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള സ്ഥിതിവിവരക്കണക്കാണ് ജനറൽ കോർപറേഷൻ ഹൗസിങ് വെൽഫെയർ പുറത്തുവിട്ടത്.
സര്ക്കാര് സേവനങ്ങള് ഡിജിറ്റിലൈസ് ചെയ്യുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 15 നാണ് സഹേല് ആപ്ലിക്കേഷൻ ആരംഭിച്ചത്.നിലവില് 35 വിവിധ സര്ക്കാര് ഏജൻസികളുടെ 356 ഇലക്ട്രോണിക് സേവനങ്ങൾ ആപ്പില് ലഭ്യമാണ്. ഡിജിറ്റൽ പരിവർത്തനത്തിന് സഹായകമായ വൈവിധ്യമാർന്നതും ഫലപ്രദവുമായ സേവനങ്ങളാണ് ആപ്ലിക്കേഷന് ജനകീയമാകാന് കാരണമെന്ന് അധികൃതര് പറഞ്ഞു.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.