January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ റസിഡൻസി പെർമിറ്റ് ഫീസ്  വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : റസിഡൻസി പെർമിറ്റുകളുടെ പുതുക്കൽ ഫീസ് അടുത്ത വർഷം ആദ്യം മുതൽ ഉയർത്തുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുമന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. നിലവിലെ തുകയുടെ മൂന്നിരട്ടിയാണ് ഫീസ് വർധനവ് പ്രതീക്ഷിക്കുന്നത്. ജനുവരി മുതൽ റസിഡൻസി പുതുക്കൽ ഫീസ് വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇതു സംബന്ധിച്ച അന്തിമ റിപ്പോർട്ട് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.

വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈ നീക്കം മുമ്പ് പരിഗണനയിലുണ്ടായിരുന്നുവെന്നും ഒന്നിലധികം തവണ മാറ്റിവച്ചിരുന്നു.  എന്നിരുന്നാലും, നിലവിൽ കുവൈറ്റിന്റെ ഫീസ് കുറവാണെങ്കിലും അയൽ രാജ്യങ്ങളിൽ ഈടാക്കുന്ന ഫീസിന് അനുസൃതമായി ഇത് നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതപ്പെടുന്നു.

ദേശീയ ഗാർഡ് തൊഴിലാളികൾ, പ്രവാസി സൈനിക ഉദ്യോഗസ്ഥർ, പ്രതിരോധ മന്ത്രാലയത്തിലോ ആഭ്യന്തര മന്ത്രാലയത്തിലോ ജോലി ചെയ്യുന്ന താമസക്കാർ, ജിസിസി പൗരന്മാർ, കുവൈറ്റ് വനിതകളുടെ വിദേശ കുട്ടികൾ എന്നിവരുൾപ്പെടെയുള്ള ചില വിഭാഗങ്ങളെ ഈ വർദ്ധനവിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിച്ചു.

ആർട്ടിക്കിൾ 14 (താൽക്കാലികം), സർക്കാർ ജീവനക്കാർക്കും പ്രത്യേകിച്ച് ഡോക്ടർമാർക്കും അധ്യാപകർക്കും ആർട്ടിക്കിൾ 17, സ്വകാര്യ മേഖലയ്ക്ക് ആർട്ടിക്കിൾ 18, വീട്ടുജോലിക്കാർക്കുള്ള ആർട്ടിക്കിൾ 20, ആർട്ടിക്കിൾ പ്രകാരമുള്ള ഫാമിലി വിസ എന്നിവയുൾപ്പെടെ എല്ലാത്തരം റസിഡൻസികൾക്കും ഫീസ് വർധന ബാധകമാകുമെന്നും അതിൽ പറയുന്നു. 

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!