ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രവാസി റസിഡൻസി ലംഘകർക്ക് ഇളവ് അനുവദിച്ച് കുവൈറ്റ്.
2020-ന് മുമ്പ് റെസിഡൻസി ലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനും നിശ്ചിത നിയമപരമായ പിഴകൾ അടയ്ക്കാനും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിത്തുടങ്ങി.
ഓരോ നിയമലംഘകർക്കും 600 ദിനാർ വീതം പിഴ അടക്കുന്നതും ഉൾപ്പെടുന്ന നടപടിക്രമങ്ങൾ തുടരുന്നതിന് തടസ്സവാദം ഇല്ലാതിരിക്കാൻ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൻ്റെ അനുമതി വേണം. അവലോകനം ചെയ്‌തതിന് ശേഷം, റെസിഡൻസ് അഫയേഴ്‌സ് ജനറൽ ഡിപ്പാർട്ട്‌മെന്റുകൾ നിയമലംഘകർക്ക് അവസരം ലഭിക്കും . പിഴ അടച്ച ശേഷം, നിയമലംഘകന് തന്റെ പേപ്പറുകളുടെ പുതുക്കൽ പൂർത്തിയാക്കാനും പുതിയ റെസിഡൻസി നേടാനും അഡ്മിനിസ്ട്രേഷനിലേക്ക് അപേക്ഷ നൽകാം .
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു