ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ എത്തിയ ആം ആദ്മി പാർട്ടി ട്രഷറർ ട്രഷറർ പി. കെ. മുസ്തഫയ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി. ആം ആദ്മി സൗഹൃദ കൂട്ടായ്മ ആസ്ക് -വൺ ഇന്ത്യ അസോസിയേഷൻ ഭാരവാഹികൾ ആണ് കുവൈറ്റ് വിമാനത്താവളത്തിൽ അദ്ദേഹത്തെ വരവേറ്റത് . കൺവീനർ വിജയൻ ഇന്നാസിയ,സെക്രട്ടറി എൽദോ എബ്രഹാം, ജോയിന്റ് സെക്രട്ടറി ലിൻസ് തോമസ്, മീഡിയ കൺവീനർ സാജു സ്റ്റീഫൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സബീബ് മൊയ്‌തീൻ എന്നിവർ സന്നിഹിതരായിരുന്നു.
അടുത്ത വെള്ളിയാഴ്ച (08-07-2022) വൈകിട്ട് 5pm ന് നടക്കുന്ന ആം ആദ്മി പ്രവർത്തക സമ്മേളനത്തിൽ പി. കെ. മുസ്തഫ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും. പരിപാടിയുടെ വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക -6645 5687,69609839,50187837
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്