ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്ത് അനുഭവപ്പെടുന്ന മഴ ബുധനാഴ്ച വരെ തുടരുമെന്നും ബുധനാഴ്ച ഉച്ചയോടെ അതിൻ്റെ ഉച്ചസ്ഥായിയിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യത്യസ്‌ത തീവ്രതയിലുള്ള ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം ചില പ്രദേശങ്ങളിൽ ആലിപ്പഴം പെയ്യാനും മറ്റ് ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി കുവൈറ്റ് വാർത്താ ഏജൻസിയോട് (കുന) പറഞ്ഞു.
വ്യാഴാഴ്ച രാവിലെയോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു