ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇസ്റാഅ്, മിഅ്റാജ് എന്നിവയുടെ ഭാഗമായി ഫെബ്രുവരി എട്ടിന് രാജ്യത്ത് സിവിൽ സർവീസ് കമീഷൻ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ ഈ ദിവസം പ്രവർത്തിക്കില്ല.
ഫെബ്രുവരി എട്ട് വ്യാഴാഴ്ച ആയതിനാൽ വെള്ളി, ശനി ദിവസങ്ങളിലെ അവധിയും കഴിഞ്ഞ് ഫെബ്രുവരി 11ന് ഞായറാഴ്ചയാകും സഥാപനങ്ങൾ പുനരാരംഭിക്കുകയെന്നും സിവിൽ സർവീസ് കമീഷൻ വ്യക്തമാക്കി. ഇതോടെ തുടർച്ചയായി മൂന്നു ദിവസം ജീവനക്കാർക്ക് അവധി ലഭിക്കും.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.