ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് , വെഹിക്കിൾ ആൻഡ് മോട്ടോർസൈക്കിൾ സെയിൽ കമ്മിറ്റി മുഖേന കണ്ടുകെട്ടിയ 68 വാഹനങ്ങളുടെ പൊതുലേലം ജിലീബ് അൽ-ഷുയൂഖിലെ വെഹിക്കിൾ ഇമ്പൗണ്ട് ലോട്ടിൽ വച്ച് നടക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഇന്ന് 2024 നവംബർ 4, തിങ്കൾ, വൈകുന്നേരം 4:00 മണിക്ക് ലേലം ആരംഭിക്കും .
ജലീബ് അൽ ഷുയൂഖ് അറവുശാലയ്ക്ക് സമീപമുള്ള വെഹിക്കിൾ ഇമ്പൗണ്ട് ലോട്ടിലാണ് ലേലം നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ആളുകൾ 10 കുവൈറ്റ് ദീനാറിൻ്റെ പ്രവേശന ഫീസ് മുൻകൂർ പണമായി നൽകേണ്ടിവരും, വാങ്ങുന്ന വാഹനങ്ങളുടെ വിലയിൽ നിന്ന് മുൻകൂർ പ്രവേശന ഫീസ് കുറച്ചു ലഭിക്കുന്നതാണ് , മറ്റ് ഫീസുകൾ Knet വഴി അടയ്ക്കാം. Knet ഉപകരണം പ്രവർത്തനരഹിതമാണെങ്കിൽ. എല്ലാ സാമ്പത്തിക ഇടപാടുകളും പണമായി നടത്തേണ്ടതുണ്ട്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്