ഗൾഫ് മേഖലയിൽ യോഗയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശ്രദ്ധേയമായ അംഗീകാരമായി, കുവൈറ്റിലെ ഷെയ്‌ഖ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ത്യാ ഗവൺമെൻ്റിൻ്റെ അഭിമാനകരമായ പത്മശ്രീ അവാർഡ് നൽകി ആദരിച്ചു .കുവൈറ്റിലെ ആദ്യത്തെ ലൈസൻസുള്ള യോഗ സ്റ്റുഡിയോയായ ദാരാത്മയുടെ സ്ഥാപകയാണ് ഷെയ്ഖ അലി ജാബർ അൽ-സബാഹ് .ദാരത്മ എന്ന പേര് അറബി പദമായ ‘ദാർ’ (വീട്) എന്ന പദവും ‘ആത്മ’ (ആത്മാവ്) എന്ന സംസ്കൃത പദവും ചേർത്തുള്ളതാണ്. യോഗ പഠിപ്പിക്കുന്നതിന് ലൈസൻസ് നേടിയതിനു പുറമേ, കുവൈത്തിൽ യോഗയെ ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ, കല, പൊതുകാര്യങ്ങൾ, സാമൂഹിക പ്രവർത്തനം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ വിശിഷ്ട സംഭാവനകൾക്കാണ് നൽകുന്നത്.
കുവൈറ്റിൽ ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനമെന്ന നിലയിൽ യോഗയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഷെയ്ഖ ശൈഖ അലി അൽ ജാബർ അൽ സബാഹ് എന്നും മുന്നിൽ നിൽക്കുന്നു . ഇന്ത്യയും കുവൈറ്റും തമ്മിലുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഷെയ്ഖ ശൈഖ അലി അൽ ജാബർ അൽ സബാഹിന്റെ പ്രവർത്തനങ്ങൾ ഗണ്യമായ സംഭാവന നൽകി.
More Stories
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.