കുവൈത്ത് സിറ്റി: കേരളത്തിലെ പ്രശസ്ത ഗായകരെ അണിനിരത്തി മീഡിയ ഫാക്റ്ററി അണിയിച്ചൊരു ക്കുന്ന ബദർ അൽ സമ പ്രസൻസ് ഗ്രാൻഡ് ഈദിയ 22 സംഗീത വിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായ തായി സംഘാടകർ അറിയിച്ചു. വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇശലുകളുടെ പുഞ്ചിരി ചന്തവുമായി പ്രിയ ഗായകൻ അഫ്സൽ, മൈലാഞ്ചി മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളുമായി പ്രവാസികളുടെ ഇഷ്ടഗായിക രഹ്മ, ഭാവസാന്ദ്രമായ പ്രണയഗീതങ്ങളിലൂടെ യുവമനസ്സുകളെ കീഴടക്കിയ ഇഷാൻ ദേവ്, മനം മയക്കു ന്ന ഖവാലി സംഗീതവുമായി സിയാഹുൽ ഹഖ് എന്നിവരാണ് ഈദിയയിൽ കുവൈത്ത് മലയാളിക ൾക്കൊപ്പം കൂട്ടു കൂടി പാട്ടുപാടാൻ എത്തുന്നത്.
ജൂലായ് പതിനൊന്ന് തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്ക് മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ ആണ് ഈദിയ അരങ്ങേറുന്നത്. പരിമിതമായ സീറ്റുകൾ മാത്രമായതിനാൽ പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പ്രായോജകരായ ബദർ അൽസ മെഡിക്കൽ സെന്റർ, ഗ്രാൻഡ് ഹൈപ്പർ, കെ വേസ് റെസ്റ്റോറന്റ് ഗ്രൂപ്പ് അഡ്രസ്സ് ലൈഫ് സ്റ്റൈൽ, ടി ഗിൽ ബൈ ക്കാര എന്നി സ്ഥാപനങ്ങൾ വഴി യും www.mediafactorypro.com എന്ന വെബ്സൈറ്റ് വഴിയും സംഗീതാസ്വാദകർക്ക് പാസുകൾ കരസ്ഥമാക്കാവുന്നതാണ്.
മുന്നര മണിക്കൂർ ദൈർഘ്യമുള്ള ഷോ കൃത്യം ഏഴുമണിക്ക് ആരംഭിക്കുന്നതായിരിക്കും. ഹാളിലേക്ക് വൈകുന്നേരം 5.30 മണിക്ക് പ്രവേശനം അനുവദിച്ചു തുടങ്ങുമെന്നും സംഘാടകർ അറിയിച്ചു . ബദർ അ ൽ സമ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാ ഖ്, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, മീഡിയ ഫാക്ടറി എക്സിക്യൂട്ടീവ് ഡയറ കർ ബോബി എബ്രഹാം, ടെക്നിക്കൽ ഡയറക്ടർ ഷാജഹാൻ അബ്ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു