പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് ജില്ല
മതേതരത്വ ഇന്ത്യ ഭീഷണിയും വെല്ലു വിളികളും എന്ന
വിഷയത്തിൽ
ഫഹാഹീൽ യൂണിറ്റി സെന്ററിൽ വെച്ച്
ചർച്ചയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് റഷീദ്ഖാൻ അധ്യക്ഷത വഹിച്ച പരിപാടി
കേന്ദ്ര പ്രസിഡന്റ്
ശ്രീ ലായിക് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വെെസ് പ്രസിഡന്റ് ശ്രീ റഫീഖ് ബാബു പൊന്മുണ്ടം വിഷയാവതരണം നടത്തി.
കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞു , ജില്ലാ കമ്മറ്റി അംഗം നാസർ മടപ്പള്ളി, അബ്ദുൽ അസീസ് മാട്ടുവായിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്കും
ഗായകൻ ശ്രീ ജയചന്ദ്രനും പരിപാടിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
ജയചന്ദ്രന്റെ ഗാനം ആലപിച്ചു തുടങ്ങിയ
ഗാന സന്ധ്യയിൽ ഗഫൂർ എംകെ തൃത്താല,
ഹാരിസ് കൊട്ടേക്കാട്, അസീസ്, അൻവർ തോട്ടത്തിൽ, റംഷീദ് കൊക്കിണി പറമ്പ്, റഫീഖ് ചാപ്പായിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഷംസുദ്ദീൻ പാലാഴി സ്വാഗതവും നാസർ മർജാൻ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
More Stories
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് ബയോമെട്രിക് രജിസ്ട്രേഷൻ സെന്ററിൻെറ സായാഹ്ന സമയ സേവനം ജനുവരി 31 വരെ മാത്രം.