ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കടൽമാർഗം കുവൈറ്റിലേക്ക് 350 കിലോ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ ആറ് മയക്കുമരുന്ന് കടത്തുകാരെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷാ നിരീക്ഷണം അനുസരിച്ച്, ക്രിമിനൽ അന്വേഷണ വകുപ്പിൻ്റെ , കോസ്റ്റ് ഗാർഡ് കോർപ്‌സിൻ്റെ സഹകരണത്തോടെ കുവൈറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ 13 ബാഗുകളിലായി നിരോധിത മയക്കുമരുന്ന് കടത്തുകയായിരുന്ന ബോട്ട് പിടികൂടാൻ സാധിച്ചു.
മയക്കുമരുന്ന് കടത്തുകാരെന്ന് സംശയിക്കുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്തതായി മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പ്രസ്താവനയിൽ പറയുന്നു.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും