ന്യൂസ് ബ്യൂറോ, കുവൈറ്റ്1
കുവൈറ്റ് സിറ്റി : പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് ബുധനാഴ്ച അൽ ജഹ്‌റ ഗവർണറേറ്റിലെ സർക്കാർ ഓഫീസുകൾ സന്ദർശിച്ചു. ഹിസ് ഹൈനസ് അൽ-ജഹ്‌റ ഹോസ്പിറ്റൽ സന്ദർശിക്കുകയും ആശുപത്രി നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രോഗികളോട് ചോദിക്കുകയും ചെയ്തു . കൂടാതെ, പ്രധാനമന്ത്രി അൽ-ജഹ്‌റ മുനിസിപ്പാലിറ്റി സന്ദർശിച്ചു.
കുവൈറ്റിലെ വിവിധ ഗവർണറേറ്റുകളിലെ അധികാരികളെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും