ഇന്ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻജിഎയുടെ 79-ാമത് സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റ് സംസ്ഥാനത്തിൻ്റെ കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയും കുവൈറ്റ് കിരീടാവകാശിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തിയത്
കുവൈറ്റുമായുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യ അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ചരിത്ര ബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ഇരു നേതാക്കളും അനുസ്മരിച്ചു. ഊർജ, ഭക്ഷ്യസുരക്ഷാ ആവശ്യകതകളിൽ ഇരു രാജ്യങ്ങളും പരസ്പരം പിന്തുണയ്ക്കുന്നതിൽ അവർ സംതൃപ്തി രേഖപ്പെടുത്തി.
ഇരു രാജ്യങ്ങളുടെയും പരസ്പര പ്രയോജനത്തിനായി ഉഭയകക്ഷി ബന്ധങ്ങൾ ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനുമുള്ള തങ്ങളുടെ ഉറച്ച പ്രതിബദ്ധത അവർ പ്രകടിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പായ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമം ഉറപ്പാക്കിയതിന് പ്രധാനമന്ത്രി കിരീടാവകാശിക്ക് നന്ദി പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പുതിയ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ മാസം ആദ്യം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയെ കണ്ട് ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്