ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കടങ്ങളും പിഴകളും സേവന ഫീസും ഉൾപ്പടെ ഏകദേശം അമ്പത് ലക്ഷം കുവൈറ്റ് ദിനാർ പ്രവാസികളിൽ നിന്നും കുടിശ്ശികയായി ലഭിക്കുവാനുള്ളതെന്ന് , പ്രാദേശിക അറബിക് പത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തു . മന്ത്രാലയങ്ങളുമായും ഏജൻസികളുമായും ബന്ധപ്പെട്ട അധികാരികളുമായും നടത്തിയ നിരവധി കൂടിക്കാഴ്ചകൾക്ക് ശേഷമാണ് പ്രവസുകളുടെ കടങ്ങൾ ഈടാക്കാനുള്ള തീരുമാനമെടുത്തത്, വിദേശികളുടെ മൊത്തം കടങ്ങളും പിഴകളും സേവന ഫീസും തുകയാണെന്ന് അധികൃതർ കണക്കാക്കി.
കുടിശ്ശികയുള്ള ഈ വലിയ തുക, സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം ത്വരിതപ്പെടുത്തുന്നതിനും അവ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ കൈക്കൊള്ളാൻ അധികാരികളെ നിഷ്കർഷിച്ചു .
നിലവിൽ ട്രാഫിക് വകുപ്പ്, വൈദ്യുതി, ജല മന്ത്രാലയം, കമ്മ്യൂണിക്കേഷൻ മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയുൾപ്പെടെ നാല് സർക്കാർ സ്ഥാപനങ്ങൾ വിദേശികളിൽ നിന്ന് യാത്രയ്ക്ക് മുമ്പ് കുടിശ്ശിക തുക ഈടാക്കാനുള്ള ലിങ്കിന് കീഴിലാണ്. ആരോഗ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, മറ്റ് കക്ഷികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ നടപടിക്രമം പിന്തുടരുമെന്നും ക്രമേണ നെറ്റ്‌വർക്കിൽ ചേരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്