ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കോവിഡ് വാക്‌സിനേഷൻ എടുക്കാത്ത 16 വയസും അതിൽ കൂടുതലുമുള്ള അധ്യാപകരും വിദ്യാർത്ഥികളും അടുത്ത ഞായറാഴ്ച രണ്ടാം സെമസ്റ്ററിനായി നെഗറ്റീവ് പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അദ്ധ്യാപകനും വിദ്യാർത്ഥിക്കും വൈറസ് ബാധയില്ലെന്ന് തെളിയിക്കാൻ പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് പ്രാദേശിക ദിനപത്രത്തിന് നൽകിയ പ്രത്യേക പ്രസ്താവനയിൽ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
വാക്‌സിൻ എടുക്കാത്ത 16 വയസ്സിന് മുകളിലുള്ള അധ്യാപകരും വിദ്യാർത്ഥികളും കണക്കിലെടുത്ത് ആരോഗ്യ അധികൃതരുടെ ശുപാർശയിൽ സർക്കാർ മറ്റൊരു തീരുമാനം എടുക്കുന്നില്ലെങ്കിൽ, സ്‌കൂളിൽ പ്രവേശിക്കാൻ അനുവദിക്കുന്നതിന് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിബന്ധന ബാധകമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു