ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്ക് അനുഭവപ്പെടുന്നു.ഈദ് അൽ-അദ്ഹ അവധി ദിനങ്ങൾ, വേനൽക്കാല .
ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.
അതിനിടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കുവാൻ വിവിധ വകുപ്പുകളും ആയി സഹകരിച്ച ഏകോപനം നിർവഹിക്കുന്നു. ഒപ്പം കൂടുതൽ ജീവനക്കാരുടെ സേവനം വിവിധ കൗണ്ടറുകളിൽ ഉറപ്പുവരുത്തുന്നു എന്നും ഡിജിസിഎ പ്ലാനിംഗ് ആൻഡ് പ്രൊജക്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡിജിസിഎ ഡയറക്ടറും അഡ്മിനിസ്‌ട്രേഷന്റെ ഔദ്യോഗിക വക്താവുമായ സാദ് അൽ ഒതൈബി അൽ പറഞ്ഞു
തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, പാസ്‌പോർട്ട് കൗണ്ടറുകളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് പുറമെ, കൂടുതൽ ബാഗേജ് വെയ്റ്റിംഗ് കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അൽ ഒതൈബി കൂട്ടിച്ചേർത്തു.
ദുബായ്, കെയ്‌റോ, ജിദ്ദ, റിയാദ്, തുർക്കി, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ വിമാനങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എയർപോർട്ടിലെ സഞ്ചാരപ്രവാഹം നിലനിർത്താൻ അധികാരികളെ സഹായിക്കുന്നതിന് യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്, ടേക്ക് ഓഫ് സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെയും ഡിജിസിഎയുടെയും കസ്റ്റംസ് അധികൃതരുടെയും നേതൃത്വത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഏജൻസികളുടെയും ശ്രമങ്ങളെ അൽ ഒതൈബി പ്രശംസിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി