ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വ്യാഴാഴ്ച കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 677.200 ഗ്രാം വിദേശ സ്വർണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് 6E 1238 വിമാനം വന്ന ഒരു യാത്രക്കാരനെ ഡി ബാച്ചിലെ ഉദ്യോഗസ്ഥർ ഗ്രീൻ ചാനലിൽ തടഞ്ഞു.ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് സ്‌കാൻ ചെയ്‌തപ്പോൾ 8 എൽഇഡി ബൾബുകൾക്കും 4 എൽഇഡി ലാമ്പുകൾക്കും ഉള്ളിൽ ഒളിപ്പിച്ച നിലയിൽ 498.50 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണം കണ്ടെത്തി.
യാത്രക്കാരൻ്റെ ദേഹ പരിശോധന നടത്തിയപ്പോൾ 149.90 ഗ്രാം തൂക്കമുള്ള ഒരു 24 കാരറ്റ് സ്വർണ്ണ മാലയും യാത്രക്കാരൻ ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 28.80 ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തതായി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
677.200 ഗ്രാം സ്വർണമാണ് ആകെ കണ്ടെടുത്തതെന്നും പിടിച്ചെടുത്ത സ്വർണത്തിന് 38.17 ലക്ഷം രൂപ വിലവരുമെന്നും അധികൃതർ പറഞ്ഞു.കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.