പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച് 2024 ഡിസംബർ 6 ന് വൈകുന്നേരം 5:30 മുതൽ മൈതാന്‍ ഹവല്ലിയിലെ അമേരിക്കൻ ഇൻറർനാഷണൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന പൽപ്പഗം-24 ൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു.
ഭാഷയും സംസ്കാരവും സമന്വയിപ്പിക്കുന്ന അനശ്വര സംഗീതം, അതിർത്തികൾ കടന്ന് അതിർവരമ്പുകളില്ലാത്ത ആവേശത്തിരമാലകൾ സൃഷ്ടിക്കാൻ ലോക പ്രശസ്ത ഇന്ത്യൻ ബാൻഡ് അഗംത്തിൻ്റെ മുഴുവൻ കലാകാരന്മാരെയും ഒരേ സ്റ്റേജിൽ അണിനിരത്തി കുവൈറ്റിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും പൽപ്പഗം – 24 ഉണ്ടെന്ന് പ്രകാശന ചടങ്ങിൽ പൽപക് ഭാരവാഹികൾ അറിയിച്ചു.
കുവൈറ്റിൽ കഴിഞ്ഞ 16 വർഷങ്ങളായി കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി നില കൊള്ളുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പ്രവർത്തനങ്ങളിൽ പൊൻതൂവലായി മാറുവാൻ പോകുന്ന ഈ സംഗീത സന്ധ്യ വിജയിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പൽപ്പഗം – 24 കൺവീനർ പ്രേംരാജ് ജോയിന്റ് കൺവീനർ ശിവദാസ് വാഴയിൽ എന്നിവർ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്