ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷവും സ്തനാർബുദ അവബോധ സെമിനാറും സംഘടിപ്പിച്ചു.അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം
ലോക കേരളസഭ പ്രതിനിധി ബാബു ഫ്രാൻസീസ് ഒലക്കേങ്കിൽ നിർവഹിച്ചു.
ഒഎൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ,ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത നിർവഹിച്ചു.
വിശിഷ്ട അതിഥികളായി പങ്കെടുത്ത ഡോക്ടർ സുസോവന സുജിത് നായർ
Dr Susovana Sujith Nair(Medical oncologist Breast Unit – Kuwait Cancer Control Centre ),
സ്തനാർബുധ അവബോധ സെമിനാറിന് നേതൃത്വം നൽകി .
ഒ എന്‍ സി പി കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരിയും യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററുമായ ജോൺ തോമസ് കളത്തിപ്പറമ്പിൽ പരിപാടിയിൽ ഗാന്ധിജയന്തി സന്ദേശം നൽകി . ജോയിൻ്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം ,വൈസ് പ്രസിഡൻറ് സണ്ണി മിറാണ്ടാ ( കർണ്ണാടക )
ട്രഷറർ രവീന്ദ്രൻ , സാദിഖ് അലി ( ലക്ഷ ദ്വീപ്) മുഹമ്മദ് ഫൈസൽ ( പോണ്ടിച്ചേരി ) , ഹമീദ് പാലേരി , അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പുതിയ തായി സംഘടനയിൽ ചേർന്ന അംഗങ്ങളെ ഷാളിട്ട് സ്വീകരിക്കുകയും മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്യുകയും ചെയ്തു .തുടർന്ന് ഒ എൻ സി പി കുവൈറ്റ് വൈസ് പ്രസിഡൻറ് പ്രിൻസ് കൊല്ലപ്പിള്ളി പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്