കുവൈറ്റ് സിറ്റി :പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും ചേർന്ന് സ്വകാര്യ മേഖലയ്ക്ക് ഓൺലൈൻ തൊഴിൽ വിസ നൽകുന്നതിന് പുതിയ സേവനം ആരംഭിച്ചു.ഇ-ഗവൺമെന്റിലേക്കുള്ള ഒരു ഘട്ടത്തിൽ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഭരണ നടപടിക്രമങ്ങളെക്കുറിച്ചുള്ള കാബിനറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, പബ്ലിക് അതോറിറ്റി ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് വക്താവും ഡയറക്ടറുമായ അസെൽ അൽ മസീദ് പുതിയ സേവനങ്ങൾ സ്ഥിതീകരിച്ചു.മന്ത്രാലയത്തിന്റെ ഇ-സർവിസ് പോർട്ടൽ വഴി കമ്പനികൾക്ക് പണമടച്ച് പ്രവേശന വിസക്ക് അപേക്ഷിക്കാം. നേരത്തെ ഉണ്ടായിരുന്ന പേപ്പർ വിസ പ്രിൻറ് ചെയ്തുനൽകുന്ന രീതി നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്