January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഓണത്തനിമ 2024 വർണ്ണാഭമായ്‌ സംഘടിപ്പിച്ചു.

വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയ്ക്ക്‌ ശേഷം മണ്മറഞ്ഞ്‌‌ പോയവർക്കായുള്ള സ്മൃതിപൂജാനന്തരം കുവൈത്ത്‌ ദേശീയഗാനത്തോടെ സാംസ്കാരിക സമ്മേളനം ആരംഭിച്ചു. ഓണത്തനിമ കൺവീനർ ദിലീപ്‌ ഡി.കെ. അധ്യക്ഷനായ ‌ ചടങ്ങിൽ ശ്രീമതി ഉഷ ദിലീപ്‌ ‌‌സ്വാഗതം ആശംസിച്ചു. തനിമ ജെനറൽ കൺവീനർ ജോജിമോൻ തോമസ്‌ ആമുഖപ്രസംഗം നടത്തി.

ജോയൽ ജേക്കബ്‌‌ ( എക്സിക്യൂട്ടീവ്‌ അഡ്മിൻ‌ മാനേജർ- യുണൈറ്റഡ്‌ ഗ്രൂപ്പ്‌ ഓഫ്‌ സ്കൂൾസ്‌) ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. സിറ്റി ഗ്രൂപ്പ്‌ കമ്പനി ഗ്രൂപ്‌ സിഇഒ ശ്രീ ഡോ: ധീരജ്‌ ഭരദ്വാജ്‌ പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ ജേതാക്കൾക്ക്‌ പ്രചോദനമായ്‌ മുഖ്യപ്രഭാഷണം നടത്തി.

മാത്യു വർഗീസ്‌ (സിഇഒ – ബഹറൈൻ എക്സ്ചേഞ്ച്‌) , മുസ്തഫ ഹംസ (ചെയർമ്മാൻ & സിഇഒ മെട്രോ മെഡികൽ ഗ്രൂപ്പ്‌) , കെഎസ്‌ വർഗ്ഗീസ്‌ (എം.ഡി.- ജി.എ.ടി) , മുഹമ്മദ്‌ അലി (ഓപറേഷൻ മാനേജർ- മാൻഗോ ഹൈപ്പർമാർക്കറ്റ്‌ ), റാണാ വർഗീസ്‌ (തനിമ ട്രഷറർ) , ജിനു കെ അബ്രഹാം (തനിമ ഓഫീസ്‌ സെക്രെട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു. അലീന ജിനൊ, ദൃശ്യ പി സംഗീത്‌, ‌ജുവാന ഷാജി എന്നീ കുട്ടിത്തനിമ അംഗങ്ങൾ പ്രാർത്തനാഗീതം ആലപിച്ചു.

തനിമ വടംവലി മത്സരത്തിനു ടഗ്‌ ഓഫ്‌ വാർ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ അംഗീകാരം ലഭിച്ചതിന്റെ ലോഗോ പ്രകാശനം പ്രശസ്ത കരാട്ടേ കായിക താരം സുരേഷ്‌ കാർത്തിക്‌ നിർവ്വഹിച്ചു. ടഗ്‌ ഓഫ്‌ വാർ ഫേഡറേഷൻ ഓഫ്‌ ഇന്ത്യ – പ്രസിഡന്റ്‌ ഹരി ശങ്കർ ഗുപ്ത ഓൺലൈനിൽ ആശംസകൾ അറിയിച്ചു.

ശിവാണി ചൗഹാൻ (ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം) പതാക സ്പോട്സ്‌ കൺവീനർ ജിൻസ്‌ മാത്യുവിനു കൈമാറി, വടംവലി മത്സരം ഫ്ലാഗ്‌ ഓഫ് ചെയ്തു.

തനിമ ഡയരക്ടറി ‌കൺവീനർ ഷാമോൻ ജേകബിൽ നിന്ന് ബിഇസി മാത്യു വർഗ്ഗീസും ഗൾഫ്‌ അഡ്വാൻസ്‌ഡ്‌ ടെക്നോളജി എം.ഡി കെ.എസ്‌ വർഗ്ഗീസും ഏറ്റുവാങ്ങി റിലീസ്‌ ചെയ്തു.

മെട്രോ മെഡികൽ ഗ്രൂപ്പിന്റെ 10ആം വാർഷിക ലോഗോ പ്രകാശനവും പ്രൊഫെയിൽ അവതരണവും സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വരുംകാല പദ്ധതികളും ജനക്ഷേമസേവനങ്ങളും ചെയർമ്മാൻ മുസ്തഫ ഹംസ വിവരിച്ചു.

നൃത്തകലാകാരൻ കൃഷ്ണപ്രസാദിനും സിവി എൻ കളരിയുടെ ഷെബിക്കും അവരുടെ ദൃശ്യാഅവതരണങ്ങൾക്ക്‌ തനിമയുടെ ആദരവ്‌ നൽകി.

ഇന്ത്യൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 27 വിദ്യാർത്ഥികൾക്ക്‌ ഉള്ള എ.പി.ജെ. അബ്ദുൽ കലാം‌ പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ ദാനം നടന്നു. തുടർന്ന് 20തോളം ടീമുകൾ പങ്കെടുത്ത 18ആം ദേശീയ വടംവലി മത്സരം സംഘടിപ്പിച്ചു. ഓണതനിമ ജോയിന്റ്‌ കൺവീനർ കുമാർ തൃത്താല നന്ദി അറിയിചു.

ബാബുജി ബത്തേരി & പൗർണമി സംഗീത്‌ എന്നിവർ പ്രൊഗ്രാമുകൾ ഏകോപിപ്പിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!