ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്ക് എംബസി ഓഡിറ്റോറിയത്തിൽ നടന്ന ഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ജോർജ് പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ പ്രവാസികൾക്കൊപ്പം സ്വദേശികളും കാത്തിരിക്കുന്ന ആഘോഷമായി ഓണം മാറിയെന്ന് അംബാസിഡർ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ച് ദേശീയ ഉത്സവമായി ഓണം ആചരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി തുടരുന്നു എന്ന് അംബാസിഡർ പറഞ്ഞു. ഉൽപ്പാദനത്തിനും നവീകരണത്തിനുമുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നു. ഒരു വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് ഇന്ത്യ നീങ്ങുന്നു എന്നും
ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് എന്നും അദ്ദേഹം എടുത്ത് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇന്ത്യ ‘ലോകത്തിന്റെ ഫാർമസി’ ആയി ഉയർന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. കുവൈറ്റ് ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള മരുന്നുകളും ‘മെയ്ഡ് ഇൻ ഇന്ത്യ’ വാക്സിനുകളും കഴിഞ്ഞു. ഇന്ത്യ നിലവിൽ ‘ആസാദി കാ അമൃത്’ ആഘോഷിക്കുന്നുവെന്ന് അംബാസഡർ പറഞ്ഞു . 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി അടുത്ത ഇരുപത്തഞ്ചു വർഷത്തിനുള്ളിൽ മഹോത്സവ്’, ‘അമൃത് കാല്’ ലക്ഷ്യമാക്കി മുന്നേറുന്നു.
ഇന്ത്യയിലേക്കുള്ള അടുത്ത യാത്രയിൽ കേരളം സന്ദർശിക്കാൻ അംബാസഡർ എല്ലാവരെയും ക്ഷണിച്ചു. കേരളത്തിലെ ഓരോ ഗ്രാമത്തിനും ടൂറിസം സവിശേഷമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണ്ട്. കേരളം സന്ദർശിക്കുന്നത് അതുല്യമായ അനുഭവമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു . ചരിത്രത്തെ അവലംബിച്ച് സെന്റ് തോമസ് ക്രിസ്തുമതം അവതരിപ്പിക്കാൻ ഇന്ത്യയിലെത്തിയതും ഇന്ത്യയിലെ ആദ്യത്തെ മസ്ജിദ് ചേരമാൻ ജുമാ മസ്ജിദ് ആണെന്നും ആദിശങ്കരാചാര്യരുടെ ജന്മസ്ഥലം
കേരളത്തിലെ കാലടിയാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരളത്തിന്റെ തനത് കലാരൂപം കഥകളിയും ആയോധനകലയായ കളരിപ്പയത്തിന്റെ പ്രാധാന്യവും ആയുർവേദത്തിന്റെ പ്രാധാന്യവും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.
കേരളത്തിന്റെ വ്യാപാര സാധ്യതകളും ടൂറിസവും എടുത്തുകാട്ടുന്ന വീഡിയോ, പരിപാടിയിൽ പ്രദർശിപ്പിച്ചു. എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് അംബാസഡർ സമ്മാനങ്ങൾ നൽകി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾ നേരിട്ടും വിവിധ സമൂഹം മാധ്യമങ്ങൾ വഴിയും പരിപാടികൾക്ക് സാക്ഷികളായി.
More Stories
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ
കുവൈറ്റിൽ അഞ്ച് തടവുകാരുടെ വധശിക്ഷ നടപ്പാക്കി