കുവൈറ്റ് സിറ്റി : OICC കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവാനിയയുമായി സഹകരിച്ചു ലീഡർ കെ. കരുണാകരൻ ഓർമ ദിനമായ ഡിസംബർ 23 നു നടത്താൻ പോകുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം നടത്തി, ബദർ സമാ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ബദർ അൽ സമാ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് കോർഡിനേറ്റർ പ്രീമ പെരേര ഫീൽഡ് മാർക്കറ്റിംഗ് സ്റ്റാഫ് അബ്ദുൾ ഖാദർ എന്നിവർ ചേർന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ഒഐസിസി ജനറൽ സെക്രട്ടറി ജോയ് ജോൺ തിരുത്തിക്കരക്കും ജില്ലാ പ്രസിഡന്റ് ജയേഷ് ഓണശേരിൽനും നൽകി നിവർഹിച്ചു,ജയേഷ് ഓണശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയ് ജോൺ തുരുത്തിക്കര, പ്രീമ പെരേര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, നാഷണൽകമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ സ്വാഗതവും ജില്ലാ കമ്മറ്റി ട്രഷറർ രാജേഷ് പാലത്തേര നന്ദിയും അറിയിച്ചു സംസാരിച്ചു, ജില്ലാ കമ്മറ്റി ഭാരവാഹികളായ നാസർചുള്ളിക്കര, സുരേന്ദ്രൻമുങ്ങത്ത്, അനിൽ ചീമേനി, സുമേഷ് രാജ്, ഇക്ബാൽ മെട്ടമ്മൽ എന്നിവർ സംബന്ധിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്