ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഒരു വയസ്സുകാരനായ മലയാളി ബാലൻ കുവൈറ്റിൽ നിര്യാതനായി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം താഴം സ്വദേശി മനീഷിൻ്റെയും സുബിയുടെയും മകൻ ദക്ഷിത് മനീഷ്( 1 വയസ്സ് ) ആണ് നിര്യാതനായത്. ഭൗതിക ശരീരം പൊതുദർശനത്തിനായി നാളെ ( തിങ്കളാഴ്ച )ഉച്ചക്ക് 1.00 മുതൽ 2.00 വരെ സബാ മോർച്ചറിയിൽ വയ്ക്കുകയും തുടർന്ന് വൈകുന്നേരം 6.25 മണിക്ക് (6 ആം തിയതി തിങ്കളാഴ്ച ) കൊച്ചിയിലേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. സംസ്കാരം ഏഴാം തീയതി.
പിതാവ് മനീഷ് അദാൻ ഹോസ്പിറ്റലിൽ പെർഫ്യൂഷനിസ്റ്റ് ആയും മാതാവ് സുബി ജഹറ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലും ജോലി ചെയ്യുന്നു.
ദക്ഷിതിൻ്റെ നിര്യാണത്തിൽ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് ( ഇൻഫോക്ക് ) അനുശോചനം രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്