കുവൈറ്റ് സിറ്റി : കോവിഡ് മുന്നണിപ്പോരാളികളായി സേവനമനുഷ്ഠിക്കുന്ന നഴ്സുമാർ യഥാർത്ഥ നായകരെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രസ്താവിച്ചു. ഇന്ത്യൻ സർക്കാരിനും കുവൈറ്റിലെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി നഴ്സുമാരുടെ സേവനങ്ങൾക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക വാർത്താക്കുറിപ്പിലാണ് ഇന്ത്യൻ അംബാസഡർ നഴ്സുമാരുടെ സേവനത്തെ പ്രകീർത്തിച്ചത്.
മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച നഴ്സുമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിൻറെ പത്രക്കുറിപ്പ് ആരംഭിക്കുന്നത്. പതിവ് ദിനചര്യകൾ മാറ്റിവെച്ച്, ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളെ അതിജീവിച്ച് ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം നൽകുന്ന നഴ്സുമാരുടെ സേവനങ്ങളെ അദ്ദേഹം പ്രത്യേകം പ്രകീർത്തിക്കുന്നു. കോവിഡിന് എതിരെ നടക്കുന്ന അസാധാരണമായ പോരാട്ടത്തിൽ പ്രത്യാശയുടെ വെളിച്ചം കാണുവാൻ സാധിക്കും എന്നും വെല്ലുവിളികളെ അതിജീവിക്കുവാൻ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
അംബാസഡർ സിബി ജോർജ്ജിന്റെ നഴ്സസ് ദിന വീഡിയോ സന്ദേശത്തിലേക്ക് .
More Stories
കുവൈറ്റിൽ 47ാ മത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
കുവൈറ്റ് ആർട്ടിക്കിൾ 18 റസിഡൻസി ഉടമകൾക്കുള്ള ബിസിനസ് രജിസ്ട്രേഷൻ നിയന്ത്രണം തുടരുന്നു
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും