ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പിസിആർ ഇനി സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ, ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
യാത്രക്കാർ അവരുടെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റിനൊപ്പം ഓൺലൈൻ എയർ സുവിധ പോർട്ടലിൽ സ്വയം പ്രഖ്യാപന ഫോം സമർപ്പിച്ചാൽ മതിയാകും.
പ്രൈമറി വാക്സിനേഷൻ ഷെഡ്യൂൾ കംപ്ലീഷൻ സർട്ടിഫിക്കറ്റിന്റെ പട്ടികയിൽ ഏപ്രിൽ 29 മുതൽ കുവൈറ്റിനെ ഉൾപ്പെടുത്തിയതോടെ, 108 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിർബന്ധിത പിസിആർ ടെസ്റ്റുകളിൽ നിന്ന് ഇന്ത്യ ഒഴിവാക്കി.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു