Times of Kuwait
കുവൈറ്റ് സിറ്റി: അമിരി ആശുപത്രിയിൽ കോവിഡ് വാർഡുകൾ അടച്ചു.
രാജ്യത്തെ മൊത്തത്തിലുള്ള കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ അമിരി ആശുപത്രിയിൽ കേസുകൾ ഒന്നും രേഖപ്പെടുത്താതെ വന്നതോടെയാണ് തീവ്രപരിചരണ കോവിഡ് -19 യൂണിറ്റ് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്.
അമിരി ഹോസ്പിറ്റലിലെ ആന്തരിക രോഗങ്ങളുടെയും തീവ്രപരിചരണ കേസുകളുടെയും വിദഗ്ദ്ധൻ ഡോ. അബ്ദുൽ അസീസ് അൽ മുതവ്വയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മെഡിക്കൽ സ്റ്റാഫും പ്രത്യേകിച്ച് തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാരും നടത്തിയ വലിയ പരിശ്രമമാണ് വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.ആന്തരിക മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് മിർസ ആശുപത്രിയിലെ അഞ്ച് കോവിഡ് -19 വാർഡുകളും അടയ്ക്കുന്നതായി പ്രഖ്യാപിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്