ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇതുവരെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു . ചുമതലപ്പെട്ട ടീമുകൾ പ്രാദേശികവും അന്തർദേശീയവുമായ ആരോഗ്യസ്ഥിതികൾ നിരീക്ഷിച്ചുവരികയാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
2022 മാർച്ച് അവസാനത്തോടെ സ്‌കോട്ട്‌ലൻഡിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളിലായി 170 കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡം, നോർത്ത് അയർലൻഡ്, സ്പെയിൻ, ഡെൻമാർക്ക്, റൊമാനിയ, ഹോളണ്ട്, യുഎസ്, ബെൽജിയം, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലാണ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു