ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ട്രാഫിക്, വിസ പിഴ അടവ് ഉൾപ്പടെ സഹേൽ’ ആപ്പിൽ
കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി
ആഭ്യന്തര മന്ത്രാലയം . നാടുകടത്തപ്പെട്ടവരുടെ യാത്രാ ടിക്കറ്റുകൾക്കുള്ള പണം നൽകൽ, പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധനാ ഫലം എന്നിവയും പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രവാസി താമസക്കാർക്കുള്ള താൽക്കാലിക വിസ (ആർട്ടിക്കിൾ 14) പുതുക്കലും കൈമാറ്റവും സേവനങ്ങളിൽ ഉൾപ്പെടുന്നു.
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് പുതിയ സേവനങ്ങൾ, ഏറ്റവും പുതിയ സാങ്കേതിക വിദ്യയും ഓൺലൈൻ രീതികളും ഉപയോഗിച്ച് മന്ത്രാലയത്തിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വരുന്നതതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്