Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ പുതിയ നിബന്ധന. പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതകാര്യ അസിൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗാണ് ഉത്തരവ് ഇറക്കിയത്. വാഹനം വാങ്ങിയ വ്യക്തി എങ്ങനെയാണ് പണം അടച്ചതെന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഉടമസ്ഥാവകാശം മാറ്റിനൽകരുതെന്നാണ് ഉത്തരവ്.
പണം കൈമാറിയതായി തെളിയിക്കാൻ അപേക്ഷകൻ ബാങ്ക് ചെക്കിന്റെ പകർപ്പോ ട്രാൻസ്ഫർ രസീതിയോ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു