Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി: പി.സി.ആർ പരിശോധനക്ക് ആറ് ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യ
മേർപ്പെടുത്തുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഓരോ
ഗവർണറേറ്റിലും ഓരോ കേന്ദ്രങ്ങൾ കൂടിയാണ് നിശ്ചയിക്കുക. കാപിറ്റൽ ഗവർണറേറ്റിൽ ഹമദ് അൽ ഹുമൈദി ആൻഡ് ശുവൈഖിലെ
ശൈഖ അൽ സിദ്റാവി ഹെൽത്ത് സെൻറർ, ഹവല്ലിയിലെ സഹ്റ മെഡിക്കൽ സെന്റർ, ഫർവാനിയ ഗവർണറേറ്റിൽ ഇഷ്ബിലിയ മുതൈബ് ഉബൈദ് അൽ ശല്ലാഹി ക്ലിനിക്, അഹ്മദി ഗവർണറേറ്റിൽ സബാഹ് അൽ
അഹ്മദ് ഹെൽത്ത് സെന്റർ, അൽ ഖുറൈൻ ഹെൽത്ത് സെൻറർ, ജഹ്റ ഗവർണറേറ്റിൽ സഅദ് അൽ അബ്ദുല്ല ഹെൽത് സെന്റർ എന്നിവിടങ്ങളിലാണ് പി.സി.ആർ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തുന്നത്.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു