ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം സഖാവ് സരോജിനി ബാലാനന്ദൻ നഗറിൽ (അൽ നജാദ് സ്കൂൾ, മംഗഫ് ) നടന്നു. മേഖല പ്രസിഡന്റ് സജിൻ മുരളിയുടെ താൽക്കാലിക അധ്യക്ഷതയിൽ നടന്ന സമ്മേളനം കലയുടെ മുൻ ജനറൽ സെക്രട്ടറി നൗഷാദ് സി കെ ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ മേഖലയിലെ 27 യൂണിറ്റുകളെ പ്രതിനിധീകരിച്ചു 158 പേര് ഉൾപ്പെടെ മേഖല, കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 198 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മേഖല എക്സിക്യൂട്ടീവ് അംഗം ദേവി സുബാഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
സജിൻ മുരളി, സുഗതകുമാർ, പ്രശാന്തി ബിജോയ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി ജ്യോതിഷ് പി ജി പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 27 യൂണിറ്റുകളെ പ്രതിനിധികരിച്ച് 32 പേർ ചർച്ചയിൽ പങ്കെടുത്തു, തുടർന്ന് ചർച്ചയ്ക്ക് മേഖല സെക്രട്ടറി ജ്യോതിഷ് പി ജി, കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ മറുപടി നൽകി. തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ ഫഹാഹീൽ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല കമ്മിറ്റിയുടെ പ്രസിഡന്റായി ദേവദാസ് സെൽവരാജ്, സെക്രട്ടറിയായി തോമസ് സെൽവൻ എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു. ജനുവരി 26 ന് നടക്കുന്ന കല കുവൈറ്റിന്റെ 45 മത് വാർഷിക സമ്മേളനത്തിലേക്ക് 80 പ്രതിനിധികളേയും സമ്മേളനം തെരെഞ്ഞെടുത്തു.
കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, പാലസ്തിൻ ജനതക്ക് ഐക്യദാർഢ്യം. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടൽ അവസാനിപ്പിക്കുക. ലൈഫ് മിഷൻ കൊടുക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണമെന്ന നിർദേശം പിൻവലിക്കുക, ഭരണഘടനാ സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഹിന്ദുത്വവൽക്കരണം അവസാനിപ്പിക്കുക, നവകേരള സദസിന് അഭിവാദ്യം തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ലോകകേരള സഭാംഗം ആർ നാഗനാഥൻ, കല ജോയിന്റ് സെക്രട്ടറി പ്രജോഷ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു അനുപ് പറക്കോട്, അജിത് പി എ, ലിപി ബിജു എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, ദീപ ബിനു, അജിത് പോൾ, സിറിൽ ഡൊമിനിക് എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും വിജയകുമാർ, പ്രസീദ് കരുണാകരൻ, മണികണ്ഠൻ വട്ടക്കുളം എന്നിവർ പ്രമേയ കമ്മിറ്റിയുടേയും രംഗൻ, ലിപി പ്രസീദ്, വിഷ്ണു, മഞ്ജു എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഷിനാസ് സലാവുദിൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ഫഹാഹീൽ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി തോമസ് സെൽവൻ നന്ദി പറഞ്ഞു.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.