മുബാറക്കിയ ഹെറിറ്റേജ് മാർക്കറ്റ് മാതൃകയിൽ ജഹ്റയിലും അഹ്മദിയിലും പുതിയ മാർക്കറ്റുകൾ നിർമ്മിക്കാൻ ഒരുങ്ങി കുവൈറ്റ് , ഹിസ് ഹൈനസ് അമീറിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ചരിത്രപരവും പൈതൃകവുമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് എടുത്തു പറഞ്ഞു .
നിരവധി ആളുകൾ മുബാറകിയയെ പതിവായി സന്ദർശിക്കാറുണ്ടെന്നും ജഹ്റയിലും അഹമ്മദിയിലും മുബാറക്കിയ സൈറ്റുകൾ സ്ഥാപിക്കാൻ ഗവൺമെൻ്റിനെയും പ്രാദേശിക ഗവർണർമാരെയും ഹിസ് ഹൈനസ് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ജഹ്റ ഗവർണർ ജാസിം അൽ ഹബാഷിയോടൊപ്പമുള്ള അൽ-യൂസഫിൻറെ റെഡ് പാലസ് സന്ദർശനത്തിനിടെ അൽ-യൂസഫ് പ്രത്യാശ പ്രകടിപ്പിച്ചു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു