Times of Kuwait-Cnxn.tv
കുവൈറ്റ്: ഗാർഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട ഇന്ത്യയും കുവൈത്തും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കുവൈത്തിലെ ഇന്ത്യൻ വീട്ടുജോലിക്കാരെ നിയമപരമായ ചട്ടക്കൂടിന്റെ പരിധിയിൽ കൊണ്ടുവരുവാനും, അത് അവരുടെ നിയമനത്തെ കാര്യക്ഷമമാക്കുകയും അവർക്ക് നിയമ പരിരക്ഷ നൽകുകയും ചെയ്യുവാൻ ഉതകുന്നതാണ് ധാരണപത്രം. വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹിന്റിയും, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കറിന്റെയും സാന്നിധ്യത്തിൽ ആണ് ധാരണാപത്രം ഒപ്പുവച്ചത്. കുവൈറ്റ് വിദേശകാര്യ സഹമന്ത്രി മജ്ദി അഹ്മദ് അൽ-ദാഫിരി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
തൊഴിലുടമയുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങളും കടമകളും ഉറപ്പുവരുത്തുന്ന തൊഴിൽ കരാർ ഏർപ്പെടുത്തുന്ന ധാരണാപത്രത്തെ രണ്ട് മന്ത്രിമാരും സ്വാഗതം ചെയ്തു. ആനുകാലിക അവലോകനത്തിനും വിലയിരുത്തലിനുമായി ഒരു സംയുക്ത സമിതി രൂപീകരിക്കുന്നതിനും വാർഷിക യോഗങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നുവെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്